‘എകെജിയെ അപമാനിച്ച് നുണ വിളമ്പിയ ഏഷ്യാനെറ്റ് നടത്തുന്നത് നെറികെട്ട മുതലാളി സേവ’; വസ്തുതാ വിരുദ്ധ വാർത്തയ്ക്കെതിരെ അഡ്വ. കെ അനിൽകുമാർ

K-ANIL-KUMAR-FB-POST AGAINST ASIANET

എ കെ ജിയെ പറ്റിയുള്ള ഏഷ്യാനെറ്റിന്റെ വസ്തുത വിരുദ്ധ വാർത്തയ്ക്കെതിരെ അഡ്വ. കെ അനിൽകുമാർ.

ഏഷ്യാനെറ്റിന്റെ ചാനൽ ചർച്ചയിൽ എൻ വി ബാലകൃഷ്ണൻ എകെജിയെ പറ്റി നടത്തിയ വ്യാജ പരാമർശത്തിനെതിരെയും അതുപയോഗിച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റിനുമെതിരെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: സിപിഐ എം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ: ഉണ്ടായത് ആസൂത്രിത നീക്കം, പാർട്ടിക്ക് അകത്ത് നിന്ന് നടന്നതെങ്കിൽ പരിശോധിക്കുമെന്ന് ഇ പി ജയരാജൻ

കമ്മ്യൂണിസ്റ്റുകാർ ശബരിമലയിൽ പോകുന്നതിനെതിരായി നിരാഹാരം നടത്തിയ ആളാണ് എ കെ ജി എന്നാണ് ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം. എന്നാൽ ഇത്തരമൊരു വ്യാജ പ്രചാരണത്തെ വച്ച് വാർത്തയാക്കി ഏകെജിയെ അപമാനിക്കുകയാണ് ഏഷ്യാനെറ്റ്.

‘അന്തി ചർച്ചയിൽ അണിനിരത്തുന്ന വിദൂഷകന്മാർ പറയുന്ന ഏതു നുണയും സ്വന്തം വാർത്തയാക്കുന്ന ഏഷ്യാനെറ്റിൻ്റെ നെറികെട്ട മുതലാളി സേവയാണ് ഇതിലൂടെ വ്യക്തമാകുന്നത്’ എന്ന് കെ അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. നാളിതുവരെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനും വിളമ്പാത്ത ഒരു നുണ നിങ്ങളുടെ ചാനലിൽ അവസരം നൽകി എകെ ജിയെ അപമാനിക്കാൻ ഉപയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോൺഗ്രസിന്റെ ബ്ലോക്കിൽ നിന്ന് പുറത്ത്; നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇരിപ്പിടം മാറ്റും


ഈ പറയുന്ന നിരാഹാരം ഏതു ദിവസം,ഏത് സ്ഥലത്ത്, എത്ര ദിവസം നടത്തി എന്നും ഏകെജിയുടെ ആത്മകഥയിലെ ഏത് പേജിലാണ് ഇങ്ങനെയൊരു നിരാഹാരത്തെ പറ്റി നിങ്ങൾക്ക് കാണാനാകുക എന്നും അദ്ദേഹം ചോദിക്കുന്നു. എ കെ ജിയെ അപമാനിച്ച നുണ വിളമ്പിയ ഏഷ്യാനെറ്റും അതിൻ്റെ മുതലാളി ബിജെപിസംസ്ഥാന പ്രസിഡൻ്റും മറുപടി ഇതിന് മറുപടി പറയണമെന്നും അനിൽകുമാർ ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഏഷ്യാനെറ്റിനോട് ഒരു ചോദ്യം:

ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ചാനലാണു് ഏഷ്യാനെറ്റ് എന്നു് മറന്നു കൊണ്ടല്ല ഈ ചോദ്യം ..

എകെജിയെപ്പറ്റി നിങ്ങൾ ഒരു കാർഡ് അടിച്ചിറക്കി.

അന്തി ചർച്ചയിൽ നിങ്ങൾ അണിനിരത്തുന്ന വിദൂഷകന്മാർ പറയുന്ന ഏതു നുണയും സ്വന്തം വാർത്തയാക്കുന്ന ഏഷ്യാനെറ്റിൻ്റെ മുതലാളി സേവ..

അതിനു് എ കെ ജി ക്കൂടി കൂട്ടുപിടിക്കുന്നു:

ഏഷ്യാനെറ്റ് മറുപടി പറയാമോ?

പാർടി സഖാക്കൾ ശബരിമലക്ക് പോയുന്നതിനെതിരെ എ കെ ജി നിരാഹാര സമരം നടത്തിയെന്ന് ഒരാൾ നിങ്ങളുടെ ചാനലിൽ പറഞ്ഞു.

അത് നിങ്ങൾ നിങ്ങളുടെ കാർ ഡാക്കി.

ഇനി നിങ്ങൾ തെളിയിക്കുക..

എ കെ ജിയുടെ ആത്മകഥ:

ഏത് പേജിൽ

ഏതു ദിവസം ..

ഏത് സ്ഥലത്ത് നിരാഹാരം.

എത്ര ദിവസം ..

നിരാഹാരം എങ്ങനെ അവസാനിച്ചു..

ഇതെല്ലാം ചോദ്യങ്ങളാണു്:

നിരാഹാരം പത്രത്തിൽ വന്നില്ലേ?

നാളിതുവരെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനും വിളമ്പാത്ത ഒരു നുണ നിങ്ങളുടെ ചാനലിൽ അവസരം നൽകി എകെ ജിയെ അപമാനിക്കാൻ

എഷ്യാനെറ്റിൻ്റെ കാർ ഡാക്കിയത്

അൽപ ത്തരം:

മുതലാളിയെ വെല്ലുവിളിക്കുന്നു.

ബി ജെ പി പ്രസിഡൻ്റ് തെളിവുകളുമായി പത്രസമ്മളനം നടത്തുമോ?

മുണ്ട് കുത്താൻ പഠിപ്പിക്കുന്ന വീരന്മാരും കൂടി വരുക:

എ കെ ജിയെ അപമാനിച്ച നുണ വിളമ്പിയ ഏഷ്യാനെറ്റും അതിൻ്റെ മുതലാളി ബിജെപിസംസ്ഥാന പ്രസിഡൻ്റും മറുപടി പറയുക:

അഡ്വ കെ.അനിൽകുമാർ.

സി പി ഐ എം

സംസ്ഥാനകമ്മറ്റിയംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News