‘സോണിയ ഗാന്ധിയുടെ വീട്ടിലെ ഏത് ചടങ്ങിന് പോറ്റി പോയി? യുഡിഎഫ് കൺവീനർ എന്തിന് കൂടെ പോയി? മറുപടിയുണ്ടോ?’: വെല്ലുവിളിച്ച് അഡ്വ. കെ. അനിൽകുമാർ

k anilkumar MEDIA ONE

ശബരിമല സ്വർണ്ണക്കൊള്ളയിലെ കോണ്‍ഗ്രസിന്റെ ഒളിച്ചുകളി തുറന്നുകാട്ടി സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ. അനിൽകുമാർ. മുഖ്യമന്ത്രിയോടൊപ്പമു‍ള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രങ്ങള്‍ ആയുധമാക്കുന്ന യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തെറ്റായ ആരോപണങ്ങള്‍ക്ക് തെളിവ് സഹിതം മറുപടി നൽകിയ അഡ്വ. കെ. അനിൽകുമാർ സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുണ്ടോ എന്നും വെല്ലുവിളിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളാ പൊലീസിന് ഭീമാ ഗോൾഡ് ആബുലൻസ് കൈമാറുന്ന ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കെടുത്തത്. ഇതിൽ സ്പോൺസറുടെ
ഭാഗത്തു നിന്നും വന്നവർക്കൊപ്പം ആണ് പോറ്റിയും ഉള്‍പ്പെട്ടത്. ഈ ചടങ്ങിന്റെ നോട്ടീസും ഭീമാ ഗോൾഡ് ആബുലൻസ് നൽകുന്നത് സംബന്ധിച്ചുള്ള ഉത്തരവിന്റെ പകർപ്പും അഡ്വ. കെ. അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. മട്ടന്നൂരിനൊപ്പം വന്നവരോട് സ്നേഹത്തോടെ മുഖ്യമന്ത്രി ഇടപെടുന്നത് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് വലിയ കുറ്റമായി അവതരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
തെളിവുകൾ അങ്ങോട്ട് നൽകിയ സ്ഥിതിക്ക് ഇങ്ങോട്ടും വേണമെന്നും അദ്ദേഹം കുറിച്ചു.

ALSO READ: ‘സോണിയാ ഗാന്ധിയെ കാണാൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തു, കൂടിക്കാഴ്ചയ്ക്ക് ഞാനുമുണ്ടായി എന്നത് സത്യം’: അടൂർ പ്രകാശ്

സോണിയാ ഗാന്ധിയുടെ വീട്ടിലെ ഏതു ചടങ്ങിനാണ് പോറ്റി പോയതെന്നും എന്തിന് യു ഡി എഫ് കൺവീനർ കൂടെ പോയെന്നും ഉള്ള കാര്യത്തിൽ കൃത്യമായ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ കൈയിൽ ചരട് കെട്ടിക്കൊടുക്കുന്ന ഫോട്ടോ കടുത്ത വിമർശനമാണ് നേടുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാതിരുന്ന സോണിയയ്ക്ക് ഒപ്പമുള്ള കൂടിക്കാഴ്ചാ അവസരം പോറ്റിയെപ്പോലെ ഒരാൾക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് ഉത്തരമില്ല. ഗോവർധനും സോണിയ​ഗാന്ധിയും ആൻ്റോ ആൻ്റണി എംപിയും അടൂർ പ്രകാശും ഒന്നിച്ചുള്ള ചിത്രങ്ങളിലും കോണ്‍ഗ്രസിന് മറുപടിയില്ല.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു ഔദ്യോഗിക ചടങ്ങ്.
ആരാധ്യനായ മട്ടന്നൂർ ശങ്കരൻ കുട്ടി നൽകിയ അപേക്ഷ:
കേരളാ പോലീസിനു് ഭീമാ ഗോൾഡ്
ഒരു ആബുലൻസ് കൈമാറുന്നു.
അതിൻ്റെ ഭാഗമായി സ്പോൺസറുടെ
ഭാഗത്തു നിന്നും വന്നവരിൽ പോറ്റിയുണ്ട്..
മട്ടന്നൂരിനൊപ്പം വന്നവരോട്
സ്നേഹത്തോടെ ഇടപെടുന്നത്
യു ഡി എഫ് കൺവീനർ വലിയ കുറ്റമായി അവതരിപ്പിച്ചു:
ദാ പിടിച്ചോ .തെളിവുകൾ:
തിരിച്ചു തെളിവ് തരൂ:
സോണിയായുടെ വീട്ടിലെ
ഏതു ചടങ്ങിന് പോറ്റി പോയി:
എന്തിനു യു ഡി എഫ് കൺവീനർ
കൂടെ പോയി?
മറുപടി വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News