കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

African Swine Fever

കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏ‍ഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.

20ലധികം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.

ALSO READ: കേരള സര്‍വകലാശാലയിലെ ജാതി വിവേചനം: ഡീനിനെതിരെ പരാതി നല്‍കി ഗവേഷക വിദ്യാർഥി വിപിൻ വിജയൻ

ഇതിന് പിന്നാലെയാണ് പന്നിപ്പനി സ്ഥിരീകരണം. അതേസമയം, ഈ രോഗം മനുഷ്യരെ ബാധിക്കില്ല.

Content Summary: African swine fever has been confirmed in Mundoor, Ward 7 of Kodanchery Grama Panchayat in Kozhikode. The outbreak occurred at a privately owned pig farm where pigs died in large numbers. Noticing the unnatural deaths of over 20 pigs, the Animal Husbandry Department collected internal organs from the pigs and sent them for testing to the National Institute of High Security Animal Diseases Laboratory in Bhopal. The confirmation of the disease followed the lab analysis. However, this disease does not affect humans.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News