അഗസ്ത്യവനമേഖലയിലെ പഠിതാക്കൾക്ക് ഏഴാം തരം തുല്യതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

certificate distribution

അഗസ്ത്യവനമേഖലയിലെ 21 പട്ടികവർഗ പഠിതാക്കൾക്ക് സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷ വിജയത്തിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മണ്ണാംകോണം സാമൂഹിക പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അരുവിക്കര എംഎൽഎ അഡ്വ. ജി. സ്റ്റീഫൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് പത്താം തരം തുടർപഠനത്തിന് തടസ്സമായിരുന്ന ജനന സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത 59 പേർക്ക് ആവശ്യമുള്ള രേഖകളും വിതരണം ചെയ്തു. സിഎം വിത്ത് മീ പോർട്ടലിന്റെ സഹായത്തോടെ തദ്ദേശ സ്വയംഭരണ, റവന്യൂ, വനം വകുപ്പുകൾ ചേർന്ന് പ്രവർത്തനങ്ങൾ നടത്തി ജനന സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗ്ഗം സുതാര്യമാക്കുകയായിരുന്നു.

മതിയായ രേഖകളില്ലാത്തതിനാൽ തുടർപഠനം പ്രതിസന്ധിയിലായ പഠിതാക്കൾക്കായി സിഎം വിത്ത് മീയിലൂടെ ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്. നേരത്തെ ഊര് മൂപ്പൻ സുനിൽ കുമാർ കാണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു. ഇതിന്റെ ബാക്കിയുള്ള സർട്ടിഫിക്കറ്റ് വിതരണമാണ് ഇപ്പോൾ പൂർത്തിയായത്. സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠിതാക്കൾ പത്താം തരം തുല്യതാ ക്ലാസുകളിലേക്ക് പ്രവേശിച്ചു.

Also read : വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആവേശത്തിൽ മലപ്പുറം ജില്ല;അണിനിരന്ന് ആയിരങ്ങൾ

കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാധ ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന മുഖ്യപ്രഭാഷണം നടത്തി. ‘സിഎം വിത്ത് മീ’ പോർട്ടൽ ചുമതലയുള്ള ജയൻ ടി.കെ.എ.എസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കോർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News