പ്രതിവർഷം 13 കോടിയോളം പേർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികൾക്കെതിരെ 47 പരാതികൾ മാത്രം; മനോരമയുടെ പ്ലാൻ പാളി

Kerala public healthcare

ലോകത്തിന് മാതൃകയായി പ്രവർത്തിക്കുന്ന കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കാനുള്ള ഗൂഢശ്രമം തകൃതിയായി നടക്കുന്നുണ്ട്. ഇതിന് കുടപിടിച്ചു കൊടുക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങളും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യ വകുപ്പിനെതിരെ 47 പരാതികൾ എന്നാണ് മനോരമ ന്യൂസിന്റെ കണ്ടെത്തൽ. പ്രതിവർഷം 13 കോടിയോളം ആളുകൾ ചികിത്സ തേടിയെത്തുന്ന സർക്കാർ ആശുപത്രികൾക്കെതിരെ 47 പരാതികൾ മാത്രമേയുള്ളൂ എന്ന് മനോരമ തന്നെ സമ്മതിക്കുന്നു എന്നതാണ് കൗതുകം. 

സംസ്ഥാനത്തെ സാധാരണക്കാരായ കോടിക്കണക്കിന് ആളുകളാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നാൽ സാധാരണക്കാർ ആശ്രയിക്കുന്ന പൊതു ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്നത്. പ്രതിവർഷം സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും ഓപി ചികിത്സ തേടിയെത്തുന്നത് 13 കോടിയോളം ആളുകളാണ്.

ALSO READ: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി

13 ലക്ഷത്തോളം പേർക്ക് കിടത്തി ചികിത്സ നൽകുന്നു. മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും ആയി രണ്ടര ലക്ഷത്തോളം ആളുകൾ മേജർ സർജറികൾക്ക് വിധേയരാകുന്നു. ഇതിനിടെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമവുമായി മലയാള മനോരമ ഉൾപ്പെടെയുള്ള വലതു മാധ്യമങ്ങൾ രംഗത്തെത്തുന്നത്.

അഞ്ചുവർഷത്തിനിടെ 47 പരാതികൾ, തുടരുന്ന വീഴ്ചകൾ എന്നതാണ് മലയാള മനോരമയുടെ പരസ്പര വിരുദ്ധമായ വാർത്ത. പ്രതിവർഷം 13 കോടിയോളം പേർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുമ്പോഴാണ് കേവലം 47 പരാതികൾ മാത്രം. മനോരമയുടെ ഈ പൊള്ളത്തരത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. 

ALSO READ: അഞ്ച് വര്‍ഷത്തില്‍ 50 ലേറെ അംഗീകാരങ്ങൾ; കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗം ചരിത്ര മുന്നേറ്റത്തിൽ

ആരോഗ്യ മേഖലയിലെ ചെറിയ പിശകുകൾ പെരുപ്പിച്ചു കാട്ടി ആ സംവിധാനത്തെ തന്നെ തകർക്കാനുള്ള ശ്രമമാണ് നാളിതുവരെ പ്രതിപക്ഷം നടത്തിക്കൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രതിപക്ഷത്തെ സഹായിക്കാനുള്ള ശ്രമവുമായാണ് ഒരു വിഭാഗം മാധ്യമങ്ങളും രംഗത്ത് എത്തുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News