
നിരവധി ഭക്തർ ശബരിമലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ അവിടുത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാർ തീരുമാനിച്ചതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചു കൊണ്ടുള്ള എൻ എസ് എസ് നിലപാടിനെ വിലമതിക്കുന്നുവെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ദേവസ്വം ബോർഡ് ആണെന്നും. ആർഎസ്എസ് സംഘടിപ്പിച്ച സംഗമം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ നിലപാടിനെയാണ് എൻ എസ് എസ് ഉയർത്തി കാണിച്ചതെന്നും ആ നിലപാടിനെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
എൻ എസ് എസ് നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ സർക്കാരിന്റെ പ്രവർത്തനങ്ങളോട് ഭാവിയിലും ഇത്തരത്തിലുള്ള പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. എൻ എസ് എസിനോടുള്ള തുടർന്നുള്ള നിലപാട് എന്തായിരിക്കും എന്ന ചേദ്യത്തിന് അത് പറയുക അവർ ആ ഘട്ടത്തിൽ സ്വീകരിക്കുന്ന നിലപാടിനനുസരിച്ചാണെന്നും ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

