
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം തെറ്റെന്ന് മന്ത്രി വി.എന്‍ വാസവന്‍. പ്രതിപക്ഷ നേതാവിന്റെ സമയം അന്വേഷിച്ചതിനുശേഷമാണ് ക്ഷണിക്കാന്‍ ചെന്നത്. രണ്ടാം തീയതി കാണാമെന്ന് പറഞ്ഞത് പ്രകാരമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാന്‍ ചെന്നതെന്ന് മന്ത്രി പറഞ്ഞു.
ക്ഷണിക്കാന്‍ ചെന്നപ്പോള്‍ കിടക്കുകയാണെന്നാണ് പേഴ്‌സണല്‍ സ്റ്റാഫ് പറഞ്ഞതെന്നും കത്ത് തന്നാല്‍ കൊടുക്കാം എന്ന് സ്റ്റാഫ് പറഞ്ഞപ്പോള്‍ കത്ത് കൊടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. ബദല്‍ അയ്യപ്പ സംഗമം അവരുടെ സ്വാതന്ത്ര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കാര്യം മനസിലാക്കാതെയാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ സംസാരിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിപാടി നേരത്തെ തീരുമാനിച്ചതാണെന്നും രാഷ്ട്രീയമായി ഇതിനെ കാണേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. പമ്പയിലാണ് സംഗമം നടക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കേണ്ടതുണ്ട്. വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. ദേവസ്വം ബോര്‍ഡ് സഹായം അഭ്യര്‍ത്ഥിച്ചതു കൊണ്ടാണ് സര്‍ക്കാരും ഇടപെടുന്നത്. മറ്റ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
കേരളം കഴിഞ്ഞാല്‍ കൂടുതല്‍ അയ്യപ്പന്മാര്‍ വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. രണ്ട് മന്ത്രിമാരെ തമിഴ്നാട് അയക്കും. താന്‍ ഒറ്റക്കല്ല ദേവസ്വം പ്രതിനിധികളുമായിട്ടാണ് തമിഴ്നാട്ടില്‍ ക്ഷണിക്കാന്‍ പോയത്. വിവാദമുണ്ടാക്കിയെടുത്ത് വഴി തിരിച്ചുവിടാനുള്ള ആസൂത്രണ നീക്കമാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അയ്യപ്പ സംഗമത്തെ തള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ്. അതുകൊണ്ടാണ് വ്യക്തത ഇല്ലാത്ത മറുപടി പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. രണ്ടാം തീയതി കാണുമെന്നാണ് ദേവസ്വം ബോര്‍ഡിനെ പ്രതിപക്ഷ നേതാവ് അറിയിച്ചത്. കാണുക എന്നത് മര്യാദയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

