അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പുതിയ നേതൃത്വം; കൊനിനിക ഘോഷ് ജനറൽ സെക്രട്ടറി, പി കെ ശ്രീമതി പ്രസിഡന്റ്

AIDWA

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ഇനി പുതിയ നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറിയായി കൊനിനിക ഘോഷ് ബോസിനെയും പ്രസിഡന്റായി പി കെ ശ്രീമതിയെയും തെരഞ്ഞെടുത്തു. പുതിയ ട്രഷററായി തപസി പ്രഹരാജിനെ തെരഞ്ഞെടുത്തു. 26 സംസ്ഥാനങ്ങളിൽ നിന്ന് 109 പേരും അഞ്ച് മുതിർന്ന നേതാക്കളും അടങ്ങുന്ന കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 36 അംഗങ്ങൾ അടങ്ങുന്ന സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.

തെലങ്കാനയിൽ നാലുദിവസങ്ങളിലായി നടന്ന സമ്മേളനം വിവിധ ദേശീയ അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്തു. സാധാരണക്കാരായ സ്ത്രീകൾക്കിടയിൽ മതപരമായ ആഘോഷങ്ങളിലൂടെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിക്കുന്ന ഹിന്ദുത്വ കോർപ്പറേറ്റ്‌ ശക്തികളെ ചെറുക്കണമെന്ന്‌ സമ്മേളനം ആഹ്വാനം ചെയ്തു. 19 പ്രമേയങ്ങൾ സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു. സാർവദേശീയ ദേശീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ബിച്ചു, പി എം ആതിര, ജിജി എന്നിവരും പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ട്രാൻസ്‌ജെൻഡർ പ്രതിനിധി ശ്യാമ എസ്‌ പ്രഭ, പി വി പ്രീത, ഷൈനി, ശ്രീജ ഷൈജുദേവ്‌ എന്നിവരും കേരളത്തിൽ നിന്ന്‌ പങ്കെടുത്തു.

Also read: ‘വെറുതെ ഓന്തിനെ പറയരുത്..!!’: വി ഡി സതീശന്റെ മലക്കം മറിച്ചിലിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ നിന്ന് കെ കെ ശൈലജ, പി കെ സൈനബ, പി സതീദേവി, സൂസൻ കോടി, സി എസ് സുജാത, എൻ സുകന്യ, കെ എസ് സലീഖ, അഡ്വ. എം ജി മീനാംബിക, അഡ്വ. കെ പി സുമതി, പ്രൊഫ.ആർ ബിന്ദു, അഡ്വ.പുഷ്പ ദാസ്, ഇ പത്മാവതി, കെ കെ ലതിക, ഗീന കുമാരി, പി കെ ശ്യാമള എന്നിവരെയാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്.

25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി രണ്ട് കരട് റിപ്പോർട്ടുകളിലുള്ള ചർച്ചയിൽ 76 പ്രതിനിധികൾ പങ്കെടുത്തു. വിവിധ കമീഷനുകളായി തിരിഞ്ഞുള്ള ഏഴ്‌ റിപ്പോർട്ടുകൾ മൈമുന മൊല്ല, കീർതി സിങ്‌, റാംപരി, മഞ്ജീത്‌ റാഥെ, അർച്ചന പ്രസാദ്‌‍, ആശാ ശർമ, പി സതീദേവി എന്നിവർ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News