ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം ഉൾപ്പെടുത്തി: ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

kerala HC

ഹൈക്കോടതിയിൽ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയതിൽ ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. ഭരണഘടന സ്ഥാപനമായ കോടതിയിൽ നിയമവിരുദ്ധമായി ചിത്രം ഉൾപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. ചിത്രം ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നം അല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. 

ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ഭരണഘടന സ്ഥാപനമായ ഹൈക്കോടതിയിൽ നിയവിരുദ്ധമായി ഉപയോഗിച്ചു എന്ന് ചൂണ്ടി കാട്ടിയാണ് പരാതി നല്‍കിയത്. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനാണ് നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരിക്കുന്നത്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൻ്റെ ചിത്രമാണ് ഭാരതാംബയെന്നും ഭരണഘടനയെ വെല്ലുവിളിക്കുന്ന സമീപനമെന്നും ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ*സെക്രട്ടറി സി എം നാസർ പറഞ്ഞു.

ALSO READ: ‘തനിക്ക് ലഭിക്കേണ്ട സീറ്റ് അവസാന നിമിഷം പണം വാങ്ങി കോൺഗ്രസ് നേതൃത്വം വിറ്റു’: ആരോപണവുമായി ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി

ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിലാണ് ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. കേരള സംഘപരിവാർ സംഘടനയായ അഭിഭാഷക പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്. ഹൈക്കോടതി ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത് ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണെന്ന വിമർശനം ശക്തമാണ് . 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News