എയർ വെറ്ററൻസ് അസോസിയേഷൻ്റെ ‘വായുസേനാ മഹാസംഗമം’ സെപ്തംബർ 14-ന് തിരുവനന്തപുരത്ത്

Air Veterans Association

സംസ്ഥാനത്തെ വായുസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ എയർ വെറ്ററൻസ് അസോസിയേഷൻ്റെ (AVA) ആദ്യ വാർഷിക സംസ്ഥാന സമ്മേളനവും ഓണാഘോഷ പരിപാടികളും തിരുവനന്തപുരത്ത് സെപ്തംബർ 14 ന് നടക്കും. പേരൂർക്കട കൗസ്തുഭം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ മന്ത്രി ജി. ആർ അനിൽ മുഖ്യാതിഥിയാകും.

അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ വേണു വടക്കേടത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ആയിരത്തിലേറെ വിരമിച്ച സൈനികരും അവരുടെ കുടുബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.

ALSO READ: ‘തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍’: കെഎസ്ആര്‍ടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികള്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. എയര്‍ വെറ്ററൻസ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷൻ വേണു വടക്കേടത്ത്, ഭാരവാഹികളായ സുരേഷ് ബാബു, സുനില്‍ കെ.വി, ഗോപകുമാര്‍ ബി, പ്രസാദ് ചെന്നിത്തല, സുരേഷ് കുമാര്‍ കെ, മീഡിയ കോര്‍ഡിനേറ്റര്‍ കിഷോര്‍കുമാര്‍ എസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News