എയര്‍ വെറ്ററന്‍സ് അസോസിയേഷന്‍ കര, നാവിക, വായു സേനകളില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍ക്ക് വാര്‍ഷിക Life Certificate Help Desk സൗകര്യം ഒരുക്കി

Life Certificate Help Desk

ഭാരതീയ വായുസേനയില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ എയര്‍ വെറ്ററന്‍സ് അസോസിയേഷന്‍, കര, നാവിക, വായു സേനകളില്‍നിന്നും വിരമിച്ച വിമുക്ത ഭടന്മാരുടെ സൗകര്യാര്‍ത്ഥം വാര്‍ഷിക Life Certificate Help Desk സൗകര്യം ഒരുക്കി. ആക്കുളം, കോട്ടമുക്കിലുള്ള ECHS പോളി ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്ന Help ഡെസ്‌ക് സേവനം പ്രയോജനപ്പെടുത്തുന്നതിനായി ദിവസേന 50ല്‍ പരം വിമുക്തഭടന്മാരാണ് എത്തുന്നത്.

തീര്‍ത്തും സൗജന്യമായി നടത്തുന്ന ഈ ഹെല്‍പ്പ് ഡെസ്‌ക് കൂടാതെ കിടപ്പുരോഗികളായ വിമുക്ത ഭടന്‍മാരുടെയും വിധവകളുടെയും വീടുകളില്‍ പോയും സേവനം ചെയ്തു കൊടുക്കുന്നു. എയര്‍ വെറ്ററന്‍സ് അസോസിയേഷന്‍ രണ്ടാം വര്‍ഷമാണ് ഇത്തരത്തില്‍ ഒരു സേവനം നടത്തുന്നത്.

Also read – കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

അസോസിയേഷന്റെ ഭാരവാഹികളും 25 ല്‍ പരം അംഗങ്ങളും ചേര്‍ന്നാണ് ഹെല്‍പ് ഡെസ്‌ക് സൗകര്യം ഒരുക്കുന്നത്. എയര്‍ വെറ്ററന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ECHS ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിനന്ദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എയര്‍ വെറ്ററന്‍സ് അസോസിയേഷന്‍ തുടര്‍ന്നും നടത്തണമെന്നും ECHS ഓഫീസര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News