ഒരു തവണ മത്സര രംഗത്തു നിന്ന് മാറ്റിയതിൻ്റെ പേരിൽ പാർട്ടി വിടുന്നത് അവസരവാദ നിലപാടെന്ന് ഡോ. ടി എം തോമസ് ഐസക്ക്

Dr.T.M Thomas Isaac election

കൊച്ചി: മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിനെ വിമർശിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. ഒരു തവണ മത്സര രംഗത്തു നിന്ന് മാറ്റിയതിൻ്റെ പേരിൽ പാർട്ടി വിടുന്നത് അവസരവാദ നിലപാടാണെന്ന് ഐസക് പറഞ്ഞു. അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് അത്യധികം ദൗർഭാഗ്യകരമാണെന്നും ഏതൊരാൾ പ്രസ്ഥാനം വിട്ടു പോകുമ്പോഴും നഷ്ടബോധം ഉണ്ടെന്നും ഐസക് പറഞ്ഞു.

ഇത്രനാൾ സിപിഐഎം എംഎൽ എ ആയിരുന്നയാൾ ഒരു തവണ മത്സര രംഗത്തു നിന്ന് മാറ്റിയതിൻ്റെ പേരിൽ പാർട്ടി വിടുമ്പോൾ അത്രയ്ക്കധികം അവസരവാദ നിലപാട് ഉണ്ട് എന്നാണ് കാണേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. പാർട്ടി തന്ന അംഗീകാരങ്ങൾ ഓർക്കണം. ഇത്തരം അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ ജനങ്ങൾ അംഗീകരിക്കില്ല. ഇതുകൊണ്ട് ഒരു മാറ്റവും എൽഡിഎഫിൽ ഉണ്ടാകില്ലെന്നും ഐസക് പറഞ്ഞു.

പാർട്ടി വിടുന്നവർ മോശം തന്നെയാണെന്നും സിപിഐഎമ്മിൽ വരുന്നവർ ശരിയായ പാതയിലാണെന്നും ഐസക് ചൂണ്ടിക്കാട്ടി. മുൻ എംഎൽഎ രാജേന്ദ്രൻ ബിജെപിയിലേയ്ക്ക് പോകുന്നതായ വാർത്ത കേട്ടിരുന്നു. അതൊന്നും കേരള രാഷ്ട്രീയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read- ‘അയിഷാ പോറ്റിയെ മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി’; അവഗണിച്ചുവെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് അറിയില്ലെന്ന് എം എ ബേബി

കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ തുടരുമെന്ന് ജോസ് മാണി വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അക്കാര്യത്തിൽ ഒരു സംശയം ഇല്ല. യു ഡി എഫ് വലിയ വിഷമത്തിലാണ്. എൽഡിഎഫിൽ നിന്നും ആരെയെങ്കിലും അടർത്താനാകുമോ എന്നാണ് അവർ നോക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയം ആവർത്തിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News