
എ കെ ആന്റണി മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ എന്ന വ്യാജേന നടത്തിയ വാര്‍ത്താ സമ്മേളനം സത്യത്തില്‍ മറ്റൊരാള്‍ക്കുള്ള മറുപടിയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരി മഠത്തില്‍ നടന്ന പൊലീസ് അതിക്രമത്തെ പറ്റി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. പക്ഷേ, ആന്റണി ഇന്ന് അത് എടുത്തിട്ടു. ഇവിടെയാണ് ആരെ ലക്ഷ്യമിട്ടതെന്ന ചര്‍ച്ചയുടെ പ്രസക്തി.
ആഗസ്റ്റ് 29-ന് പ്രസിദ്ധീകരിച്ച എസ് എന്‍ ഡി പി യോഗത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഗോപിനാഥന്റെ ‘ഞാന്‍ എന്റെ ജീവിതം’ എന്ന ആത്മകഥയുടെ പ്രസക്തി ഇവിടെയാണെന്ന് ജീവന്‍കുമാര്‍ എസ് ഫേസ്ബുക്കില്‍ കുറിച്ചു. ശിവഗിരിയില്‍ പൊലീസ് ആക്ഷന്‍ നടക്കുന്ന ഘട്ടത്തില്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗോപി വക്കീല്‍.
എസ് എന്‍ ഡി പി യോഗം മുന്‍ ജനറല്‍ സെക്രട്ടറിക്ക് മറുപടി പറയാന്‍ വേണ്ടി മുഖ്യമന്തി പിണറായി വിജയനെ ചാരിയിരിക്കുകയാണ് എ കെ ആന്റണി. അതും മുഖ്യമന്തി പറയാത്ത കാര്യം പറഞ്ഞു എന്ന് ആരോപിച്ച്. കോണ്‍ഗ്രസുകാരനായ ഗോപി വക്കീലിന് മറുപടി കൊടുക്കണമെങ്കില്‍ എ കെ ആന്റണിക്ക് നേരെ തന്നെ ആയികൂടെയെന്നും ജീവന്‍കുമാര്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

