‘അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും, വി ഡി സതീശനെയും ചെന്നിത്തലയേയും തമ്മിലടിപ്പിക്കുകയാണ് കെ സി വേണുഗോപാൽ’: എ കെ ബാലൻ

A K Balan

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന സിപിഐ എം നേതാവ് എ കെ ബാലന്‍. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്ന് എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗാപാലിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

കുളം കലക്കി മീൻ പിടിക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കം. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിച്ച്, മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് വേണുഗോപാലിന്റെ ശ്രമം. അവസാനം കെ സി വേണുഗോപാൽ എല്ലാം നശിപ്പിക്കുമെന്ന് എ കെ ബാലന്‍ വിമർശിച്ചു.

ALSO READ: ചാലക്കുടിയിൽ യുഡിഎഫിനെതിരെ ഘടകകക്ഷികൾ; നേതൃത്വം ഉറക്കം നടിക്കുന്നു, കോൺഗ്രസിന്റേത് മാടമ്പിത്തരമെന്നും രൂക്ഷവിമർശനം

കോൺഗ്രസ് നേതാക്കൾ തമ്മിൽ തമ്മിൽ പാര വെച്ചാണ് കഴിഞ്ഞ തവണ തിരിച്ചടി ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ മുഖ്യമന്ത്രിയെയും പിഎമാരേയും നിയമിക്കാനിരിക്കുകയാണ് കോൺഗ്രസ്. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലര്‍ പൊടിക്കാരന്റെ സ്വപ്നമാണെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല വിഷയം കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് എ കെ ബാലന്‍ പറഞ്ഞു. പോറ്റി ആദ്യം കയറിയത് എവിടെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് പറഞ്ഞ എ കെ ബാലൻ സോണിയ ഗാന്ധിയുടെ വസതിയിൽ പോറ്റിയെ ആര് കൊണ്ടുപോയെന്നും ചോദിച്ചു. കേരളത്തിൽ മൂന്നാം തവണയും ഇടതുസർക്കാർ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News