‘നമ്മള്‍ കൊങ്ങികളാണ്, പക്ഷേ ഗുണ്ടകള്‍ അല്ല’; കോണ്‍ഗ്രസ് സൈബര്‍ പോരാളിയുടെ ഗുണ്ടായിസത്തില്‍ ട്രോളുമായി എ കെ ഷാനിബ്

riyas-kumbila-ak-shanib

മലപ്പുറത്ത് കാര്‍ യാത്രക്കാരെ കോണ്‍ഗ്രസ് സൈബര്‍ പോരാളി നിസാര്‍ കുമ്പിള ആക്രമിച്ച സംഭവത്തില്‍ ട്രോളുമായി എ കെ ഷാനിബ്. വടകരയില്‍ ഒരാള്‍ സമരക്കാര്‍ക്ക് നേരെ കാറില്‍ നിന്നിറങ്ങി തെരുവ് ഗുണ്ടയെ പോലെ പെരുമാറുന്നു എന്ന് പറഞ്ഞതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അന്ന് ബഹളം വച്ചതെന്നും എന്നാല്‍ സമാനമായ രീതിയില്‍ കാറില്‍ നിന്നിറങ്ങി വിദ്യാര്‍ഥികളെ അക്രമിക്കുന്ന തെരുവ് ഗുണ്ടയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്തിനാടാ ഇങ്ങിനൊക്കെ, നമ്മള്‍ കൊങ്ങികളാണ് പക്ഷേ ഗുണ്ടകള്‍ അല്ല’- എന്നാണ് റിജിലിനെ പോലുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പറയുന്നത്. സൈബര്‍ പോരാളിക്ക് തിരിച്ച് രണ്ടെണ്ണം കിട്ടി കണ്ണില്‍ പൊന്നീച്ച പറന്നെന്നും കണ്ണടയെങ്കിലും തന്നിട്ട് പോടേ എന്ന് കരഞ്ഞെന്നും കേള്‍ക്കുന്നുണ്ടെന്നും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ എ കെ ഷാനിബ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താ‍ഴെ വിശദമായി വായിക്കാം:

Read Also: മലപ്പുറത്ത് കാർ യാത്രക്കാരെ മർദിച്ച് കോൺഗ്രസ് സൈബർ പോരാളി നിസാർ കുമ്പിള; ദൃശ്യങ്ങൾ പുറത്ത്


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News