
സഞ്ചാരികൾക്കായി തിരുവനന്തപുരത്തിന് ഇനി ഗ്ലാസ് ബ്രിഡ്ജും. തിരുവനന്തപുരം ആക്കുളത്ത് നിർമ്മിച്ച കണ്ണാടി പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർക്കാർ ചുമതലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്. തിരുവനന്തപുരം നഗരത്തിനോട് ചേർന്നുള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഒന്നേകാൽ കോടി രൂപ ചിലവിൽ നിർമ്മിച്ച കണ്ണാടി പാലം.
ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കുന്ന കാഴ്ച്ചകാര്‍ക്ക് താഴെ വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകള്‍ ആസ്വദിക്കാനാകുമെന്നതാണ് വലിയ പ്രത്യേകത. സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ ഒരു ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചതെന്ന പ്രത്യേകതയുമുണ്ട്. 50 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഒരുസമയം 20 പേര്‍ക്ക് കയറാം.
പാലം നിര്‍മിച്ചത്, യുവജന സംരംഭക സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യം രൂപീകൃതമായ സംഘങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്‍ട്രപ്രണേഴ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

