
തിരുവനന്തപുരം: ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ നാല്‍പ്പത്തിയൊന്നാം ജില്ലാ സമ്മേളനം തിരുവനന്തപുരം പാണക്കാട് ഹാളില്‍ നടന്നു. പൊതുസമ്മേളനം വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ കൈരളി ടിവി സീനിയര്‍ ക്യാമറമാന്‍ ബിച്ചു പൂവച്ചലിനെ ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് എ സി ജോണ്‍സണ്‍, സെക്രട്ടറി എം എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് തോപ്പില്‍ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി സതീഷ് കവടിയാര്‍ സ്വാഗതം പറഞ്ഞു.
സമ്മേളനത്തിനോട് അനുബന്ധിച്ച് ട്രേഡ് ഫെയറും നടന്നു. നിലവിലെ ഭാരവാഹികളായ തോപ്പില്‍ പ്രശാന്തിനെയും സതീഷ് കവടിയാറിനെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
News summary: Kairali TV Senior Cameraman Bichu Poovachal honored in AKPA 41st Tvm District Conference

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

