
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പമ്പാ മണൽപ്പുറത്ത് സെപ്റ്റംബർ 20 ശനിയാഴ്ച സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ മഹാ സംഗമത്തിൽ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ സംഘം ആയ അലങ്ങാട് സംഘം പങ്കെടുക്കും.
ശബരിമല ആചാരാനുഷ്ഠാനങ്ങൾ അതേപടി നിലനിർത്തണം, ശബരിമല പ്രക്ഷോഭ സമരകാലത്തെ കേസുകൾ പിൻവലിക്കുക, സുപ്രീം കോടതിയിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പഴയ സത്യവാങ്മൂലം പിൻവലിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കുക, ശബരിമയുടെ ആചാര അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനം എടുക്കുമ്പോൾ ചരിത്രപരമായും ഐതീഹ്യപരമായും ശബരിമല ചരിത്രവുമായി അഭേദ്യബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്ന അമ്പലപ്പുഴ, അലങ്ങാട് സംഘങ്ങളുടെ അഭിപ്രായങ്ങൾ കൂടി മുഖ വിലയ്ക്ക് എടുക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പിലാക്കുക, ഇത്തരത്തിലുള്ള വിഷയങ്ങൾ കൂടി ഉയർത്തിപ്പിടിച്ചാണ് അലങ്ങാട് പേട്ട തുള്ളൽ സംഘം ഈ സംഗമത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ പി എസ് പ്രശാന്ത് മുഖേന അലങ്ങാട് സംഘത്തെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

