‘ചേര്‍ത്തുപിടിച്ച എല്ലാവര്‍ക്കും നന്ദി’: ആശുപത്രി കിടക്കയില്‍ വെച്ച് വിവാഹിതയായ നവവധു സുഖം പ്രാപിക്കുന്നു; ആദ്യ പ്രതികരണവുമായി ആവണി

avani accident

ആശുപത്രി കിടക്കയില്‍ വെച്ച് വിവാഹിതയായ ആവണി ആരോഗ്യം വീണ്ടെടുക്കുന്നു. അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തിലും ചേര്‍ത്തുനിര്‍ത്തിയവര്‍ക്ക് നന്ദിയെന്ന് ആവണി പ്രതികരിച്ചു. കഴിഞ്ഞ 21ന്  വിവാഹ ദിനത്തിലുണ്ടായ കാറപകടത്തില്‍ ഗുരുതര പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്‍ ഷാരോണ്‍ ആവണിക്ക് താലി ചാര്‍ത്തിയത്.

ആവണിയുടെയും ഷാരോണിന്‍റെയും ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് നവംബര്‍ 21. അന്ന് പുലര്‍ച്ചെയായിരുന്നു വിവാഹ മേക്കപ്പണിയാനുള്ള യാത്രയ്ക്കിടെ ആലപ്പുഴ തുമ്പോളിയില്‍ വെച്ച് ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ആവണിയെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാലതൊന്നും വിവാഹത്തിന് തടസ്സമായില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്‍ ഷാരോണ്‍ ആശുപത്രിയിലെത്തി ആവണിയെ താലി ചാര്‍ത്തുകയായിരുന്നു. സ്‌പൈന്‍ ശസ്ത്രക്രിയക്ക് ശേഷം  തുടര്‍ചികിത്സയ്ക്കായി മുറിയിലേക്ക് മാറ്റിയ ആവണി സുഖം പ്രാപിച്ചുവരികയാണ്.

ALSO READ: വടക്കാഞ്ചേരിയില്‍ സഹപാഠികള്‍ നോക്കി നില്‍ക്കേ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

ആപത്തില്‍ കൈവിടാതെ ചേര്‍ന്നുനിന്ന ഭര്‍ത്താവ് ഷാരോണ്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്നും ചേര്‍ത്തുപിടിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ആവണി പ്രതികരിച്ചു. ആവണിക്ക് അപകടം സംഭവിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്നും എന്ത് തന്നെ സംഭവിച്ചാലും ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍ ഓടിയെത്തുകയായിരുന്നുവെന്നും ഷാരോണ്‍ പറഞ്ഞു.

ആശുപത്രി ചെയര്‍മാന്‍  ഡോ. ഷംഷീര്‍ വയലില്‍, ഇരുവര്‍ക്കും വിവാഹ സമ്മാനമായി ആവണിയുടെ  ചികിത്സ സൗജന്യമാക്കിയിരുന്നു. ആവണി ആരോഗ്യം    വീണ്ടെടുത്തതിന് ശേഷം ചെറിയ രീതിയിലെങ്കിലും വിവാഹ സല്‍ക്കാരം നടത്തണമെന്നാണ് നവദമ്പതികളുടെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News