മുഹമ്മ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

santhosh kumar

ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. സി പി ഒ സന്തോഷ്‌ കുമാർ (44) ആണ് മരിച്ചത്. സ്റ്റേഷൻ്റെ മുകളിലെ റൂഫിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് പോയതിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷൻ്റെ റൂഫില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.

ALSO READ: നാഗ്‌പൂരിൽ മലയാളി വൈദികനെ അറസ്റ്റ് ചെയ്ത സംഭവം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാറിന്റെ ആസൂത്രിതമായ നീക്കമെന്ന് മുഖ്യമന്ത്രി

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യ കുറിപ്പില്‍ ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ജമ്മുവിൽ മലയാളി വൈദികന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News