ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന അഡ്വ.രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ പത്താം പ്രതി മുനിസിപ്പൽപാലസ് സ്വദേശി നവാസിനും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംഘട്ട വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തിൽ പ്രതി ആശുപത്രിയിൽ ആയിരുന്നു. ഇന്ന് വീഡിയോ കോൾ വഴി ഹാജരാക്കിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ALSO READ – തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം
മാവേലിക്കരയിൽ ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ പതിനാല് വരെയുള്ള പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പോപ്പുലർഫ്രണ്ട് പ്രവർത്തകരായ 15 പേരാണ് കേസിലെ പ്രതികൾ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ,മൻഷാദ്, ജസീബ് രാജ, നവാസ്, സമീർ, നസീർ, സക്കീർ ഹുസൈൻ,ഷാജി പൂവത്തിങ്കൽ, ഷംനാസ് അഷ്റഫ് എന്നിവരാണ് ഒന്ന് മുതൽ 15 വരെയുള്ള പ്രതികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

