പതിറ്റാണ്ടുകൾ കാത്തിരുന്ന സ്വപ്നപദ്ധതി യാഥാര്‍ഥ്യമായി; ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Pinarayi Vijayan inaugurated Thottapalli Naluchira Bridge

നാടും നാട്ടുകാരും പതിറ്റാണ്ടുകള്‍ കാത്തിരുന്ന ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 60.78 കോടി രൂപ ചെലവിലാണ് ദേശീയ ജലപാതയ്ക്ക് പുറകെ പാലം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേഡ് എന്ന സാങ്കേതികവിദ്യയിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

നാലുചിറ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഏറ്റവും ആകര്‍ഷകമായ പാലമാണ് നാടിന് സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read – നവംബര്‍ 4ന് കിഫ്ബിക്ക് 25ാം വാര്‍ഷികം സംസ്ഥാനം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങള്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

രണ്ട് എല്‍ ഡി എഫ് സര്‍ക്കാരുകളുടെ കാലത്തായി 60.78 കോടി ചെലവിട്ടാണ് പാലം നിര്‍മ്മിച്ചത്. സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേഡ് എന്ന സാങ്കേതികവിദ്യയിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 458 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് നദിയില്‍ തൂണുകളില്ലാതെ 70 മീറ്റര്‍ നീളമുള്ള സെന്റര്‍ സ്പാനാണ്. ബി എം ബി സി നിലവാരത്തില്‍ അപ്രോച്ച് റോഡും പൂര്‍ത്തീകരിച്ചിട്ടുണ്ട്. PWD ബ്രിഡ്ജസ് ഡിസൈന്‍ യൂണിറ്റാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. തോട്ടപ്പള്ളിയിലെയും കരുവാറ്റയിലെയും കൃഷി സുഗമമാക്കാനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ റോഡ് മാര്‍ഗ്ഗം വേഗത്തില്‍ എത്തിക്കാനും നാലു ചിറ പാലം സഹായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News