മണ്‍റോതുരുത്ത് കൊന്നയിൽ കടവ് പാലത്തിൻ്റെ അലൈൻമെൻ്റ് പ്രവർത്തിക്ക് തുടക്കമായി

Kadavu Bridge

മണ്‍റോതുരുത്ത് കൊന്നയിൽ കടവ് പാലത്തിൻ്റെ അലൈൻമെൻ്റ് നിശ്ചയിക്കുന്ന പ്രവർത്തിക്ക് തുടക്കമായി. കടവ് പാലത്തിൻ്റെ അന്തിമ ലോക്കേഷൻ നിശ്ചയിച്ച് സ്പാനുകളുടെ സ്ഥാനം നിർണ്ണയിക്കുന്നതിന് വേണ്ടിയുള്ള ടോപ്പോഗ്രാഫിക്കൽ സർവേക്കാണ് തുടക്കമായത്.

ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയാണ് ആരംഭം കുറിച്ചത്. സ്പാനുകളുടെ സ്ഥാനം കണ്ടെത്തി അവിടെങ്ങളില്‍ പൈൽ നിർമ്മാണ പ്രവർത്തകൾ ആരംഭിക്കും.

ALSO READ: ‘യുഡിഎഫ് പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് തികച്ചും അനുചിതമായ പരിഷ്കാരം’: തോമസ് ഐസക്

കൊച്ചുമാട്ടയിൽ ഭാഗത്ത് ULCC വാടകക്ക് എടുത്ത പ്ലോട്ടിൽ യാർഡും പ്ലാൻ്റും സ്ഥാപിച്ച് അവിടെ നിന്ന് ജങ്കാർ വഴി കോൺക്രീറ്റും സാധനങ്ങളും സൈറ്റിൽ എത്തിച്ച് അതിവേഗം നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ULCC ശ്രമിക്കുന്നത്.

Content summary: The alignment work for the Kadavu Bridge at Monrothuruthu has begun with a topographical survey. ULCCS is leading the project, setting up a yard and plant at Kochumattam to supply materials by barge, aiming for fast completion.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News