ആലിൻ ഷെറിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് രാത്രി നടത്തും; മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു

Alin Sherin Abraham + postmortem

കേരളത്തിലെ പ്രായംകുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. രാത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. അമൃത ആശുപത്രിയിൽ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോട്ടയം ഫോറൻസിക് വിഭാഗത്തിൽ എത്തിച്ചത്.

ഡോ. രോഹിത് കെയുടെ നേതൃത്വത്തിൽ ഡോ. അനന്തുകൃഷ്ണൻ, അൻഷാദ് എന്നിവരുടെ സഹായത്തോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. ഈ മാസം 5 ന് എം സി റോഡിൽ കോട്ടയം പള്ളത്തായിരുന്നു കുട്ടിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്.

ALSO READ; ചരിത്രയാത്രക്ക് കേര‍ളം ഒന്നായി വ‍ഴിയൊരുക്കി; ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി

കുടുംബം സഞ്ചരിച്ച കാറിൽ ദിശതെറ്റിയെത്തിയ കാർ ഇടിക്കുകയായിരുന്നു. ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളിലെ ചികിത്സക്ക് ശേഷമാണ് കൊച്ചിയിലേക്ക് മാറ്റിയത്. അപകടത്തിൽ കുഞ്ഞിന് മാത്രമാണ് ഗുരുതര പരിക്കേറ്റത്. മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എറണാകുളത്ത് നിന്നും മൂന്ന് മണിക്കൂർ നീണ്ട ദൗത്യത്തിലൂടെയാണ് റോഡ് മാർഗം ദാനം ചെയ്ത അവയവങ്ങൾ വിജയകരമായി തിരുവനന്തപുരത്ത് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News