
മോദി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തി സംയുക്ത ട്രേഡ് യൂണിയനുകൾ. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ ആണ് സമരരംഗത്തുള്ളത്. സംയുക്ത കിസാൻ മോർച്ചയും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പ്രക്ഷോഭത്തിൻ്റെ ഭാഗമായിട്ടുണ്ട്.
ഐതിഹാസിക കർഷക സമരത്തിൻ്റെ അഞ്ചാം വാർഷികത്തിലാണ് വീണ്ടും മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളും കർഷക സംഘടനകളും തെരുവിൽ ഇറങ്ങുന്നത്. മോദി സർകാർ ഏകപക്ഷീയമായി പ്രാബല്യത്തിൽ കൊണ്ടുവന്ന ലേബർ കോഡുകൾ പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ തീരുമാനം. കർഷക സമരം പോലെ ജനങ്ങൾ അണിനിരക്കുന്ന സമരങ്ങളിലൂടെ മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്ന് കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി.
ലേബർ കോഡ്കളിലൂടെ തൊഴിൽ സുരക്ഷ ഇല്ലാതാക്കുകയാണ് മോദി സർകാർ ചെയ്തത്. ഇതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നതെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു.
കശ്മീരിലും,പഞ്ചാബിലും, അസമിലുമെല്ലാം ശക്തമായ സമരമാണ് നടന്നത്. സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയൻ സമരത്തിന് പിന്തുണ നൽകി രംഗത്തുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


