
ഇന്ത്യയിലെ ആദ്യത്തെ സ്പീകറായ വിത്തൽഭായി പട്ടേൽ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ദില്ലി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടന്ന അഖിലേന്ത്യാ സ്പീക്കേഴ്‌സ് കോൺഫറൻസിൽ കേരളത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നുവെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.
സമ്മേളനത്തിൽ ‘ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ജനാധിപത്യം എന്നത് വെറുമൊരു ഭരണരീതിയല്ലെന്നും, മറിച്ച് ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്ന ഒരു മാർഗ്ഗമാണെന്നും, അത് ജനങ്ങളുടെ പങ്കാളിത്തവും, പ്രാതിനിധ്യവും, മൗലികാവകാശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read: കത്ത് വിവാദം; ചെന്നൈ വ്യവസായി ഷർഷാദിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഡോ ടി എം തോമസ് ഐസക്
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ചില ഗുരുതരമായ പ്രശ്നങ്ങൾ തന്റെ പ്രസംഗത്തിൽ സ്പീക്കർ സൂചിപ്പിച്ചു. ഗവർണറുടെ സ്ഥാനം ഒരു അലങ്കാര പദവിയാണെങ്കിലും, കേന്ദ്രസർക്കാർ ഈ പദവി ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് തികച്ചും അന്യായമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സംസ്ഥാനത്ത്, നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ രണ്ട് വർഷമായി അംഗീകാരം നൽകാതിരിക്കുന്നത് ജനങ്ങളുടെ ഇഷ്ടത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ, അവരുടെ ഇഷ്ടത്തെ മാനിക്കാൻ ഗവർണർ തയ്യാറാകണം എന്നും അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സഭയിൽ ചർച്ച നടക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

