
കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും മൂന്നും ഷട്ടറുകൾ 20 സെന്‍റിമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 50 സെന്‍റിമീറ്ററും ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്.
ഇതുമൂലം ആങ്ങാമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ കക്കാട്ടാറിന്‍റെയും, പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.
ALSO READ; തൃശൂരിലെ കള്ളവോട്ട്: ‘ആരോപണം ഉന്നയിക്കുന്നവർ വാനരന്മാർ’; അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി
അതേസമയം, പത്തനംതിട്ടയിൽ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) നദികളിലും തൃശൂർ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) യിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

