“മറുപടിയില്ല; രാഷ്ട്രീയക്കാർക്കെതിരെ ആരോപണങ്ങൾ പുതിയതല്ല”: ആന്റോ ആന്റണി

anto antony mp

രാഷ്ട്രീയക്കാർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടാകുന്നത് ഒരു പുതുയ കാര്യമല്ലല്ലോ എന്ന് ആന്റോ ആന്റണി. മറുപടിയില്ലെന്നും എസ് ഐ ടി ചോദ്യം ചെയ്യാൻ വിളിച്ചാൽ പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾക്ക് വേറെ ജോലിയില്ലേ എന്നായിരുന്നു എം പിയുടെ മറുപടി. എല്ലാ കാര്യങ്ങളും ഇന്നലെ വിശാലമായി പറഞ്ഞതാണ്, ഇനി കൂടുതലൊന്നും പറയാനില്ല, എസ് ഐ ടി ചോദ്യം ചോദിച്ചോട്ടെ അതിനിപ്പോൾ എന്താണെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.

ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പം നിൽക്കുന്ന ആന്റോ ആന്റണിയുടെ ചിത്രം ഇതിനോടകം പുറത്ത് വന്നത് എം പിയെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. സോണിയ ​ഗാന്ധിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രത്തിലും ആന്റോ ആന്റണിയുടെ സാന്നിധ്യമുണ്ടായിരുന്നു. പോറ്റിയുമായി എം പിയിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Also read : “എസ് ഐ ടി അന്വേഷണത്തെ കോൺ​ഗ്രസ് ഭയക്കുന്നു, പുതുയുഗ യാത്ര പഴയ യുഗം ഓർമ്മിപ്പിക്കാൻ നല്ലതാണ്”: മന്ത്രി പി രാജീവ്

ഇതിനൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് എം പി ആന്റോ ആന്റണി 2 കോടി രൂപ കടം വാങ്ങിയതായി തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റുടമ എൻ എം രാജു രം​ഗത്ത് വന്നിരുന്നു. എന്നാൽ പണം വാങ്ങിയിട്ടുണ്ടെന്നല്ലാതെ എത്ര വാങ്ങി എന്നത് ആന്റോ ആന്റണി തുറന്നു പറയാൻ തയ്യാറായില്ല. പകരം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാങ്ങിയ തുക തിരികെ നൽകി എന്നുമാണ് എം പി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News