24 ന്യൂസ് ചെയര്‍മാനും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡൻ്റുമായ ആലുങ്കല്‍ മുഹമ്മദ് ഫോബ്സ് പട്ടികയില്‍

mohammed alungal

24 ന്യൂസ് ചെയര്‍മാനും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡൻ്റുമായ ആലുങ്കല്‍ മുഹമ്മദ് ഫോബ്സ് പട്ടികയില്‍ ഇടം നേടി. മിഡില്‍ ഈസ്റ്റില്‍ ആരോഗ്യ മേഖലയില്‍ 2025 ലെ മികച്ച സംരംഭകരുടെ പട്ടികയിലാണ് ഇടം നേടിയത്. കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍, പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന എക്സിക്യൂട്ടീവുകള്‍ എന്നിവരാണ് ഫോബ്സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്കെയര്‍ ലീഡേ‍ഴ്സ് പട്ടികയിലുള്ളത്.

മികച്ച ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാനുള്ള ആലുങ്കല്‍ മുഹമ്മദിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് അബീര്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ കുറിച്ചു.

ALSO READ: തിരുവല്ലയില്‍ പരസ്യ മദ്യപാനത്തിനെതിരെ പരാതിപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും വധഭീഷണി; സാമൂഹ്യവിരുദ്ധർക്കായി കോൺഗ്രസ് നേതാവ് ഇടപെട്ടെന്ന് ആക്ഷേപം

2025 ൻ്റെ ഫോബസ് പട്ടികയില്‍ ഇടം നേടിയത് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ആരോഗ്യ സംരക്ഷണ സ്ഥാനപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 50 സംരംഭകര്‍, ഓഹരി ഉടമക‍ള്‍, കൂടാതെ 100 പ്രമുഖ എക്സിക്യൂട്ടീവുകളും സിഇഒമാരും ഫോബ്സ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ALSO READ: ശബരിമല സ്വർണ മോഷണ കേസ്: നിർണായക വിവരങ്ങൾ ശേഖരിച്ച് എസ്ഐടി, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News