
ആലുവയിൽ രണ്ട് സ്കൂൾ കുട്ടികളെ കാണാതായി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കാണാതായത്. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയിട്ടുള്ളത്. തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതി വച്ച കത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ENGLISH SUMMARY: Two school children have gone missing in Aluva. Neeraj Premkumar and Karthik Santhosh, natives of Manakkapady, Karumaloor, have gone missing. Both have been missing since 4 pm today. Both of them had left on a bicycle and a bag. A letter written by them stating that they were leaving the country has been found. Aluva West police have started an investigation into the incident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

