
ആലുവ യു.സി കോളേജിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം അതിക്രമത്തിൽ കലാശിച്ചു. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിനെതിരെ നടത്തിയ സമരത്തിനിടെയാണ് സംഭവം ഉണ്ടായത്. അക്രമത്തിനിടെ കോളേജ് പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിക്കാൻ ശ്രമം നടന്നു.
അതിക്രമം തടയാൻ ശ്രമിച്ച ജീവനക്കാരുടേയും വനിതാ പൊലീസിൻ്റെയും വസ്ത്രങ്ങളിലും കരിഓയില്‍ തെറിച്ചു. അച്ചടക്ക ലംഘനം നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കിയ സംഭവത്തിൻ്റെ പേരിലാണ് കെ എസ് യു അതിക്രമം നടത്തിയത്. ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവർക്കാണ് നിര്‍ബന്ധിത ടിസി നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. കോളേജ് നിര്‍ദ്ദേശത്തിന് വിരുദ്ധമായി കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ രാത്രി വൈകി ഗസല്‍നൈറ്റ് സംഘടിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി. പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്. വൈകിട്ട് അന്‍വര്‍ സാദത്ത് എംഎല്‍എ കോളേജിലെത്തി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരക്കാര്‍ കരി ഓയിലുമായി പ്രിന്‍സിപ്പളിനെ തടയാനെത്തിയത്.
Also read : എന്‍റെ ഇമേജ്, അത് ബ്രാന്‍ഡ് ചെയ്യപ്പെട്ടതാണ്; ‘ഇരുവർ’ അഭിമുഖത്തിൽ നിന്ന്
സംഭവവുമായി ബന്ധപ്പെട്ട് പത്തോളം കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ നീക്കം ചെയ്യുന്നതിനിടെ വനിതാ പോലീസിനും പരുക്കേറ്റു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

