കേരളത്തിന് ചരിത്രനേട്ടം; അമീബയും ഫംഗസും ഒരുപോലെ ബാധിച്ച 17കാരൻ പൂര്‍ണ രോഗമുക്തി നേടി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

veena-george-

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ 17കാരൻ പൂര്‍ണ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് നല്‍കി വന്ന ചികിത്സ നേട്ടമുണ്ടാക്കി. അമീബയും ഫംഗസും ഒരുപോലെ ബാധിച്ച രോഗിയാണ് രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ആദ്യമായാണിത്. ഇതോടെ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജെന്നും വീണാ ജോര്‍ജ് പറഞ്ഞു.

മൂന്നര മാസമാണ് കുട്ടിക്ക് ചികിത്സ നല്‍കിയത്. കൃത്യമായി മാനദണ്ഡം പാലിച്ചാണ് ചികിത്സ ആശുപത്രി അധികൃതര്‍ കുട്ടിക്ക് ഉറപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. 2 വര്‍ഷം കൊണ്ട് 86 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കൃത്യമായി കേസുകള്‍ കണ്ടു പിടിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായ ചികിത്സ പ്രോട്ടോക്കോള്‍ ഉണ്ട്. നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 22 പേരാണ് ചികിത്സയില്‍ ഉള്ളത്. തിരുവനന്തപുരത്ത് 11 ഉം കോഴിക്കോട് 11 പേരുമാണ് ചികിത്സയിലുള്ളത്.

Also read – രാജ്യ ചരിത്രത്തിലെ ആദ്യ വയോജന കമ്മീഷന്‍ കേരളത്തില്‍ സ്ഥാനമേറ്റു

കേരളത്തില്‍ രോഗ നിര്‍ണ്ണയം സാധിക്കുന്നില്ല എന്നത് തെറ്റായ പ്രചരണമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കേരളത്തിലെ വെള്ളത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്താണ് രോഗത്തിന്റെ സോഴ്‌സെന്ന് കണ്ടെത്താനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം വയനാട് , കാസര്‍കോട് മെഡിക്കല്‍ കോളേജുകളില്‍ MBBSന് 50 വീതം സീറ്റ് അനുവദിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News