അമീബിക് മസ്തിഷ്ക ജ്വരം: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

amebic-encephalitis-veena-george

അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ജാഗ്രത വേണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നുണ്ട്. ഇതിലൂടെ കൃത്യമായ ചികിത്സ നൽകി രോഗം മാറ്റി കൊണ്ടുവരാൻ സാധിക്കുന്നുണ്ട്. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമില്ല. കൃത്യമായി തിരിച്ചറിയുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29 വയസുകാരനാണ് രോഗബാധ. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ALSO READ: ‘സെപ്. 30-നകം ഞങ്ങളുടെ പട്ടയം ബാങ്കിൽ നിന്ന് എടുത്തുതരണം’; അല്ലെങ്കിൽ ഗാന്ധിജയന്തി മുതല്‍ താനും കുടുംബവും ഡി സി സി ആസ്ഥാനത്ത് നിരാഹാര സമരം ആരംഭിക്കുമെന്ന് പത്മജ

അതേസമയം സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇത് സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ലെന്ന് അവര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് പിന്നാലെയാണ് പ്രതികരണം. ഇതിനെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News