
അമേരിക്ക ലോക പൊലീസ് ചമഞ്ഞ് ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പൊലീസ് ചമഞ്ഞുകൊണ്ട് അമേരിക്ക നടത്തുന്ന ഇടപെടലുകൾ ആഗോള സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ചരിത്രത്തെയും അദ്ദേഹം ഓർമിപ്പിച്ചു. കോഴിക്കോട് എൽ ഡി എഫ് യുദ്ധവിരുദ്ധ സമാധാന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ജപ്പാൻ കീഴടങ്ങാൻ തയ്യാറായ സമയത്താണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് പ്രയോഗിക്കാൻ തീരുമാനിച്ചത്. മനുഷ്യർ തീയിൽ പാറ്റകൾ വീഴുന്നത് പോലെയാണ് അന്ന് ഇരയായതെന്നും, ഈ ക്രൂരമായ പ്രവർത്തിക്ക് ഇന്നും കൃത്യമായ ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് സോവിയറ്റ് യൂണിയന്റെ ശക്തമായ സാന്നിധ്യം അമേരിക്കയുടെ യുദ്ധക്കൊതിക്ക് ഒരു പരിധിവരെ തടയിട്ടിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോക പൊലീസ് ചമയുന്ന അമേരിക്ക, വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

