മെമ്മറി കാര്‍ഡ് വിവാദം: ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി, 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

AMMA

താരസംഘടനയായ അമ്മയിൽ ഉയർന്ന മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. മെമ്മറി കാർഡിൻ്റെ ഉത്തരവാദിത്വം കുക്കു പരമേശ്വരനാണെന്ന് അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നിരുന്നു.

അതേ സമയം അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അപകീർത്തിപ്പെടുത്തിയ നടൻ വിനായകന്‍റെ പ്രവർത്തികളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. യേശുദാസിനെതിരായ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങൾക്കെതിരെ നിരവധി പേർ പ്രതികരിച്ചപ്പോൾ വിനായകൻ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നിരുന്നു.

ALSO READ: ‘കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ കോളേജ് കാലം ഓര്‍മ വരും’; ഓർമ പുതുക്കി മോഹൻലാലിന്റെ ആനവണ്ടിയാത്ര

‘ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ കുറിച്ചിരുന്നത്. സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. ഇതിനെതിരെ ഗായകൻ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News