
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 30 കാരൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ രോഗം സ്ഥിരികരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8 ആയി.
വയനാട് തരുവണ സ്വദേശിയായ യുവാവിനാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. ഇവിടെ നിന്ന് രോഗബാധ ഏറ്റതായാണ് സംശയം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 3 വീതം പേരും വയനാട് സ്വദേശിയായ ഒരാളുമാണ് ചികിത്സയിൽ കഴിയുന്ന മറ്റ് 7 പേർ.
രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ക്ലോറിനേഷൻ, പനി സർവെ എന്നിവ പുരോഗമിക്കുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ മൂന്നുമാസം പ്രായമായ കുഞ്ഞും മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിയുടേയും ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

