“സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയത്”: മന്ത്രി വീണ ജോർജ്

veena-george-

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവത്തിൽ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയതെന്ന് മന്ത്രി വീണ ജോർജ്. ഡോ. ഹാരിസിനെ വെറുതെ വിടണമെന്നും ഉപകരണങ്ങൾ അവിടെയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഡോ. ഹാരിസ് വകുപ്പ് മേധാവിയാണ്. ഡിപ്പാർട്ട്മെന്റ് തല അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിചേർത്തു. ഡോ. ഹാരിസിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി ചിലർ വാർത്ത നൽകിയെന്നും ഇതൊരു പകവീട്ടലല്ല എന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ALSO READ – ‘ജാമ്യം ആശ്വാസകരം; വർഗീയവാദികൾ ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് എന്തെല്ലാം പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് കാണാനായി’: മന്ത്രി ആർ ബിന്ദു

ശസ്ത്രക്രിയ ഉപകരണഭാഗം കാണാതായെന്ന റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാൻ ഡോക്ടർ ബി. പദ്മകുമാർ അധ്യക്ഷനായ വിദഗ്ധസമിതിയെ നിയോ​ഗിച്ചിരുന്നു മെഡിക്കൽ കോളജിലെ വിവരങ്ങൾ ശേഖരിച്ച വിദഗ്ധസമിതി യൂറോളജി വിഭാഗത്തിലെ മോസിലോസ്കോപ്പ് എന്ന ഉപകരണത്തിന്റെ ഭാ​ഗങ്ങൾ കാണാനില്ലെന്നും കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News