കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാഹനമിടിച്ച് എല്‍കെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാഹനമിടിച്ച് എല്‍കെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പള പറമ്പ് ABC മോണ്ടിസോറി സ്‌കൂളിലെ വാഹനമിടിച്ചാണ് അതേ സ്‌കൂളിലെ LKG വിദ്യാര്‍ത്ഥി മരിച്ചത്.

Also read – ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ ആരംഭിക്കുന്ന നൂറാമത്തെ പദ്ധതി’; എൻഡിആർ സ്പേസ് ആരംഭിക്കുന്ന 250 കോടി രൂപയുടെ വെയർഹൗസിങ്ങ് & ഇൻ്റസ്ട്രിയൽ പാർക്കിന് തറക്കല്ലിട്ടു

ഒഴുകുര്‍ കുന്നക്കാട് പ്രദേശത്തെ യമിന്‍ ഇസ്വിന്‍ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു. സ്‌കൂള്‍ വാഹനമിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അതേ വാഹനം കുട്ടിയുടെ ദേഹത്തുക്കൂടി കയറിയിറങ്ങിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍.

content summary: An L K G student tragically died after being hit by a school vehicle in Kondotty. The accident occurred at ABC Montessori School in Kumbala Parambu, Musliyarangadi, Kondotty, and the victim was a student of the same school.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News