
ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സ്പീക്കർ എ എന്‍ ഷംസീര്‍. രാഹുല്‍ മാങ്കൂട്ടത്തിൽ ഉത്തരവാദിത്വം പാലിക്കണം. രാഹുലുമായി ബന്ധപ്പെട്ട ഒന്നും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, ട്രാന്‍സ്ജെന്‍ഡര്‍ അവന്തികയുടെ ആരോപണത്തില്‍ മാത്രം മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. നിരന്തര വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് രാഹുല്‍ ഇന്ന് സ്വന്തം വീട്ടില്‍ വെച്ച് മാധ്യമങ്ങളെ കണ്ടത്. കെ പി സി സിയും എ ഐ സി സിയും രാഹുലിന്റെ രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വാര്‍ത്താ സമ്മേളനം ഉണ്ടായത്.
എന്നാല്‍, തന്നെ ന്യായീകരിക്കാനും അവന്തിക വിഷയത്തില്‍ മാത്രം പ്രതികരിക്കാനുമാണ് രാഹുല്‍ മുതിര്‍ന്നത്. അവന്തികയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ന്യായം. മാത്രമല്ല, ഈ വിഷയത്തില്‍ തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും രാഹുല്‍ തയ്യാറായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

