ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

anand k thampi suicide

തിരുവനന്തപുരത്ത് ബിജെപി നേതാക്കളുടെ ഭീഷണിയെതുടർന്ന് ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ കേസിൽ കൂടുതൽ ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ആനന്ദിന്റെ ആത്മഹത്യാ സന്ദേശത്തിൽ പരാമർശിച്ച തൃക്കണ്ണാപുരം ഏരിയ പ്രസിഡന്റ് ഉദയകുമാർ ഉൾപ്പെടെയുള്ള നാല് ബിജെപി നേതാക്കളുടെ മൊഴിയാണ് പൂജപ്പുര പൊലീസ് എടുക്കുക. ആനന്ദിന്റെ ആരോപണത്തിൽ ഇതുവരെയും കൃത്യമായ മറുപടി നൽകാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു.

Also read: ശബരിമല സ്വർണ്ണ മോഷണ കേസ് ; ഇ ഡി യുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു

ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശത്തിൽ പരാമർശിച്ച തൃക്കണ്ണാപുരം ഏരിയ പ്രസിഡന്റ് ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ്, തൃക്കണ്ണാപുരം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിനോദ് കുമാർ എന്നിവരുടെ മൊഴിയാണ് പൂജപ്പുര പൊലീസ് എടുക്കുക്ക. കഴിഞ്ഞദിവസം ആനന്ദിന്റെ ബന്ധുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും നിരന്തരം സമ്മർദ്ദത്തിലാഴ്ത്തിയെന്നുമുള്ള ആനന്ദിന്റെ ശബ്ദ സന്ദേശവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യയ്ക്കുള്ള കാരണം എന്തെങ്കിലും തരത്തിലുള്ള ഭീഷണി ആണൊയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആനന്ദിന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, ആനന്ദിന്റെ ആത്മഹത്യ ബിജെപി ക്കുള്ളിൽ ഇതിനോടകം ചർച്ചാവിഷയമായിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഇത് തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ആനന്ദ് ആത്മഹത്യ സന്ദേശത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് നിലവിൽ മറുപടി പറയേണ്ട എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം സംസ്ഥാന നേതൃത്വവും മാധ്യമങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്ക് മുന്നിൽ ഒഴിഞ്ഞു മാറിയിരുന്നു. അതേസമയം, ആനന്ദ് മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതിന് ശേഷം മരണത്തിലേക്ക് പോയതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News