ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയായ ഡ്രൈവർ ഒളിവിൽ

angamali+ jesliya

അങ്കമാലിയിൽ 19 വയസുകാരി ജസ്ലിയ അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർ ഒളിവിൽ. പ്രതിയെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ സുഹൃത്തുകൾ പെലീസ് സ്റ്റേഷനിലെത്തി. നാടിനെ മുഴുവൻ സങ്കടത്തിലാക്കിയ സംഭവത്തിലെ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാർ തുറവൂരിൽ നിന്നാണ് കണ്ടെത്തിയത്.

Also read : വോട്ടിന് സാരി! പുതുപ്പള്ളിയിൽ സാരി വിതരണം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്ന് സിപിഐഎം

പ്രതി ഇപ്പോഴും ഒളിവിലാണെന്നും എത്രയും വേ​ഗം പിടികൂടുമെന്നും അങ്കമാലി പൊലീസ് അറിയിച്ചു. പ്രതി സിറിയക് പി ജോർജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 28ന് അങ്കമാലിയിൽ വെച്ചാണ് അമിത വേഗത്തിലെത്തിയ കാർ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്ലിയ ഇന്ന് പുലർച്ചെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. പിന്നാലെ ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News