തിരുവല്ലയിലെ സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

spa case arrest

തിരുവല്ലയിലെ സ്പായിലെത്തി ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയുൾപ്പെടുന്ന സംഘം ബലാത്സം​ഗം ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയും പിടിയിൽ. നിരണം കോതേരിൽ വീട്ടിൽ വരുൺ കുമാർ ( 36) ആണ് പിടിയിലായത്. ആലുവയിൽ നിന്നുമാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. ഇയാളെ ഇന്ന് പുലർച്ചെ ആറുമണിയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

6 പ്രതികൾ ഉള്ള കേസിൽ രണ്ടു പ്രതികൾ റിമാൻഡിൽ ആണ്. മറ്റൊരു പ്രതി കൂടി പോലീസിന്റെ വലയിലായതായ സൂചനകൾ ലഭിക്കുന്നുണ്ട്. രണ്ടു പ്രതികൾ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഈ മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Also read; ജിഎസ്‍ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ പ്രതി അറസ്റ്റിൽ

ആറംഗ സംഘം സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ഉപദ്രവിക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ ‘മരണ സുബിൻ’ കത്തിമുനയിൽ നിർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്.ക്വട്ടേഷൻ കിട്ടിയിട്ടാണ് താൻ വന്നതെന്ന് സുബിൻ പറഞ്ഞതായും സ്പായിലെ മറ്റൊരു ജീവനക്കാരി ഇതിന് ഒത്താശ ചെയ്തതായും അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News