‘വ്യാജ വാർത്തകളുടെ കൂട്ടത്തിൽ ഒന്നു കൂടി;ഞാൻ എവിടെയും പോയിട്ടില്ല’:ഇ എസ് സുഭാഷ്

es subhash facebook post

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ഒരു പ്രധാന ദൃശ്യമാധ്യമം അടിച്ചു വിടുന്ന വാർത്തയാണ് സിപിഐഎം ൻ്റെ സോഷ്യൽ മീഡിയ ടീമിൽ ഭിന്നിപ്പാണെന്നും മുതിർന്ന മാധ്യമപ്രവർത്തകർ ഇതിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും. വസ്തുതയുടെ ഒരു തരിമ്പ് പോലുമില്ലാത്ത ഈ വാർത്ത തള്ളിക്കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് വാർത്തയിൽ പറയുന്ന വ്യക്തികൾ.

താനെവിടേയും പോയിട്ടില്ലെന്നും ഇടതുപക്ഷത്തിനെതിരെ കള്ളങ്ങൾ പടച്ച് വിടുന്ന മാധ്യമ പ്രവർത്തനത്തിൻ്റെ ഭാ​ഗം മാത്രമാണിതെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ഇഎസ് സുഭാഷ് . സോഷ്യൽ മീഡിയ ടീമിൽ സഹകരിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

Also read: നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും; പ്രൊപ്പഗാണ്ട ഇവിടെ തകർന്നടിയും

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഞാൻ എവിടെയും പോയിട്ടില്ല
സി പി ഐ എമ്മിൻ്റെ സോഷ്യൽ മീഡിയ ടീമിൽ നിന്നും ഞാൻ ഒഴിവായതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവ വിരുദ്ധം. ദേശാഭിമാനിയിൽ ഉണ്ടായിരുന്നപ്പോഴും വിരമിച്ച ശേഷവും സോഷ്യൽ മീഡിയയുമായി സഹകരിക്കാറുണ്ട്. വിരമിച്ച ശേഷം ഇതിൽ കൂടുതലായി ഇടപെടുന്നുണ്ട്. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഇനിയും തുടരും.
സി പി ഐ എമ്മിന് എതിരെ നിരന്തരം ഉണ്ടാക്കുന്ന വ്യാജ വാർത്തകളുടെ കൂട്ടത്തിൽ ഒന്നു കൂടി എന്ന നിലയിലേ ഇതിനെയും കാണേണ്ടതുള്ളൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News