
തിരുവനന്തപുരത്ത് ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ആത്മഹത്യാശ്രമം. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശാലിനിയന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിവരം.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആണ് സംഭവം. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ സ്ഥാനാർത്ഥിയായി ശാലിനിയെ പരിഗണിച്ചിരുന്നു. എന്നാൽ അവസാനം ശാലിനിയെ നേതൃത്വം തഴഞ്ഞുവെന്നാണ് വിവരം. ഇതിൽ മനംനൊന്താണ് ശാലിനിയുടെ ആത്മഹത്യാ ശ്രമം. നിലവിൽ ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മഹിളാമോർച്ച ജില്ലാ സെക്രട്ടറിയാണ് ശാലിനി.
ഇന്നലെ തിരുവനന്തപുരത്ത് തന്നെ തൃക്കണ്ണാപുരം സ്വദേശിയായ ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യാ ചെയ്തിരുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചിട്ട് തന്നെ പരിഗണിച്ചില്ലെന്നും ആനന്ദിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ബന്ധു കൂടിയാണ് ആനന്ദ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

