
കോഴിക്കോട് യുഡിഎഫിന്റെ മറ്റൊരു സ്ഥാനാർത്ഥിക്കും വോട്ടില്ല. മെഡിക്കൽ കോളേജ് സൗത്ത് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കമ്മനക്കണ്ടിക്കാണ് വോട്ടില്ലാത്തത്. കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥിയായി കണക്കാക്കിയിരുന്ന വി എം വിനുവിനും വോട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. വോട്ടില്ലാത്തതിനാൽ സ്ഥാനാർത്ഥിയെ മാറ്റാൻ ആലോചന തുടങ്ങിയിരിക്കുയാണ് ഡിസിസി.
സംവിധായകൻ വി എം വിനുവിനെ, മേയർ സ്ഥാനാർത്ഥിയായി കല്ലായി വാർഡിൽ നിന്നും മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വി എം വിനുവിന്റെ പ്രതികരണം.
Also Read: ലീഗ് നേതൃത്വവുമായി അഭിപ്രായ ഭിന്നത: പയ്യോളി നഗരസഭ മുസ്ലിം ലീഗ് കൗൺസിലര്‍ അഷറഫ് കോട്ടക്കൽ രാജിവച്ചു
സെപ്തംബറിൽ പുറത്തിറക്കിയ വോട്ടർ പട്ടിക പരിശോധിക്കാതെ സ്ഥാനാകർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സ്ഥാനാർഥികൾക്ക് വോട്ടില്ല എന്ന കാര്യം വെളപ്പെട്ടപ്പോൾ വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിസിസി നേതൃത്വം. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ വോട്ടർപട്ടിക വിശദമായി പരിശോധിക്കാറില്ലെന്ന വാദമാണ് പറ്റിയ തെറ്റിനെ മറയ്ക്കാനായി കോൺഗ്രസ് നേതൃത്വം പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

