‘പീഡന കേന്ദ്രങ്ങളാണ് ആര്‍എസ്എസ് ശാഖകള്‍; ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്തണം’: ജെയ്ക് സി തോമസ്

jake c thomas anathu aji death

ആര്‍എസ്എസ് ശാഖയില്‍ നിന്നും പീഡനം നേരിട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന യുവാവിന് നീതി ലഭിക്കാന്‍ ഡിവൈഎഫ്‌ഐ തെരുവില്‍ ഇറങ്ങുമെന്ന് ജെയ്ക് സി തോമസ്. Dyfi യുടെ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെയ്ക്‌. ആര്‍എസ്എസ് ശാഖകള്‍ വര്‍ഗീയതയുടെ ഫാക്ടറികളാണ്. യുവാവിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയതാണെന്നും ജെയ്ക് പറഞ്ഞു. പീഡനകേന്ദ്രങ്ങളാണ് ആര്‍എസ്എസ് ശാഖകള്‍. ഇനിയും ഇത്തരം സന്ദര്‍ഭകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്തണമെന്നും നാട്ടില്‍ നിന്നും തുടച്ചു നീക്കണമെന്നും ജെയ്ക്ക് പറഞ്ഞു.

ആര്‍ എസ് .എസ് പ്രവര്‍ത്തകനായ യുവാവിന്റെ മരണമൊഴി വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. ആര്‍എസ്എസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി ഉയരുന്നത്. നേരത്തെ പുറത്ത് വന്ന ആത്മഹത്യകുറിപ്പിലും യുവാവ് RSS ന്റെ പേര് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അതിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി കേസ് വഴിതിരിക്കാനായിരുന്നു RSS നീക്കം. ഇതാണ് യുവാവിന്റെ വിഡിയോ സംഭാക്ഷണം പുറത്ത് വന്നതോടെ പൊളിഞ്ഞത്.

Also read – അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും: വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ്ക്കൊരുങ്ങി കേരളം

Rss ക്യാമ്പുകളില്‍ ശാരീരിക മാനസിക ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെന്നാണ് യുവാവ് ആത്മഹത്യ കുറിപ്പിലും വിഡിയോയിലും തുറന്നു പറഞ്ഞത്. തന്നെ പീഡിപ്പിച്ചത് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ നിധീഷ് മുരളിയാണെന്നും വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിധീഷിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News