
കണ്ണൂർ ആന്തൂരിൽ നാമനിർദ്ദേശ പത്രികയിൽ വ്യാജ ഒപ്പിടുകയും വോട്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ആറ് യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസ്. തൻ്റെ പേരും ഒപ്പും വ്യാജമായി ഉപയോഗിച്ച് പത്രിക നൽകിയെന്ന് കാട്ടി കൃഷ്ണൻ കെ പി എന്നയാൾ നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്.
വ്യാജ ഒപ്പാണെന്ന് രേഖാമൂലം എഴുതി നൽകിയതിന് പിന്നാലെ നോമിനേഷൻ സമർപ്പിച്ച ഷമീമയും യു ഡി എഫ് പ്രവർത്തകരും തടഞ്ഞു വയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നിർദ്ദേശകൻ അറിയാതെ പേരും ഒപ്പും വ്യാജമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നത് യു ഡി എഫ് സ്ഥാനാർത്ഥി വികെ ഷമീമയുടെ പത്രിക തള്ളിയിരുന്നു.
ALSO READ; രാഹുൽ വിഷയത്തിലെ ചോദ്യങ്ങളിൽ കൈരളിയോടും ദേശാഭിമാനിയോടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

