‘പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും, തെളിവുകൾ നശിപ്പിക്കും; രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് കൈരളി ന്യൂസിന്

ANTICIPATORY BAIL RAHUL MAMKOOTTATHIL

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് കൈരളി ന്യൂസിന്. കുറ്റകൃത്യം തീവ്രസ്വഭാവത്തിലുള്ളതാണെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. പ്രതിക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ ആണ്. ജാമ്യം അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും, തെളിവുകൾ നശിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതായും കോടതി ഉത്തരവിൽ പറയുന്നു

അതേസമയം ലൈംഗിക പീഡന കേസിൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളു​ക​യും കോ​ൺ​ഗ്ര​സ് പുറത്താക്കുകയും ചെയ്ത സാഹചര്യത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യതയെന്ന് സൂചന. കാസർഗോഡ് ഹൊസ്ദുർഗ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഹോസ് ദുർഗ് കോടതിക്ക് മുന്നിൽ വൻ പോലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: ‘പത്രത്തിൽ വന്നത് ഞാൻ പറയാത്ത കാര്യങ്ങൾ’; വാർത്ത വായിച്ചു കേൾപ്പിച്ച് മാധ്യമത്തിന്റെ വ്യാജവാർത്ത തുറന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി

എന്തായാലും കേരള രാഷ്ട്രീയത്തിൽ വളരെ പെട്ടെന്ന് വളരുകയും അതിനേക്കാൾ വേഗത്തിൽ വീഴുകയും ചെയ്ത രാഷ്ട്രീയ നേതാവ് എന്നായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ ചരിത്രം രേഖപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News