
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയിട്ട് ഇന്ന് 15 ദിവസം. രാഹുലിനു വേണ്ടിയുള്ള തെരച്ചിൽ പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. കർണാടകയിലെ കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ സംരക്ഷണം ഒരുക്കുന്നത് എന്ന വിമർശനവും ശക്തമാണ്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ പെൺകുട്ടിയുടെ രഹസ്യമൊഴിയും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്ന പൊലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.
അതിക്രൂരമായ ബലാൽസംഗത്തിനാണ് താൻ ഇരയായതെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നുണ്ട്. ഇതടക്കം പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.
English summary : Second rape case against Rahul, Verdict on anticipatory bail plea today.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

