കോൺ​ഗ്രസിനെ വെട്ടിലാക്കി ആൻ്റോ ആന്റണിയുടെ വെളിപ്പെടുത്തൽ; പോറ്റിക്ക് സോണിയ ​ഗാന്ധിയുടെ അപോയിൻ്റ്മെൻ്റ് നൽകിയത് കർണാടകയിലെ കോൺ​ഗ്രസ് നേതാക്കൾ

anto antony sabarimala case

ശബരിമല സ്വർണമോഷണക്കേസിൽ കോൺ​ഗ്രസിനെ കൂടുതൽ വെട്ടിലാക്കിയിരിക്കകയാണ് ആൻ്റോ ആൻ്റണി എംപി. മുഖം രക്ഷിക്കാനെന്ന നിലയിൽ ആൻ്റോ ആന്റണി എംപി പുറത്ത് വിട്ട വിഡിയോ സന്ദേശത്തിന് ശേഷമാണ് കോൺ​ഗ്രസ് നേതൃത്വം കൂടുതൽ വെട്ടിലായിരിക്കുന്നത്.
12 വർഷം മുന്നേ ഉള്ള ഫോട്ടോ വെച്ചുള്ളത് വ്യാജ ആരോപണം ആണെന്നാണ് ആന്റോ ആൻ്റണി എംപിയുടെ ഇപ്പോൾ വന്നിരിക്കുന്ന മറ്റൊരു വിശദീകരണം.

എന്നാൽ സോണിയ ​ഗാന്ധിയെ കാണാൻ അവസരമുണ്ടാക്കിക്കൊടുത്തത് കർണാടകയിൽ നിന്നുള്ള നേതാക്കളണാണെന്നും വീഡിയോയിൽ പറയുന്നു. ഇതിലൂടെ കോൺ​ഗ്രസിൻ്റെ കൂടുതൽ ബന്ധങ്ങൾ പുറത്ത് വരുകാണ്. കോൺ​ഗ്രസ് നേതൃത്വത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന തെളിവുകളാണ് ഇതലൂടെ പുറത്ത് വരുന്നത്.

Also read: ശബരിമല സ്വർണ്ണ മോഷണം: അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്; കൊടിമര നിർമ്മാണത്തിൽ പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കർണാടകയിലെ നേതാക്കൾ ആണ് സോണിയ ഗാന്ധിയെ കാണാൻ അപ്പോയ്മെൻ്റ് എടുത്തു നൽകിയതെന്ന് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയതായും വീഡിയോയിൽ പറയുന്നു. എന്നാൽ ഒപ്പം പോയതെന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടി പറയാതെ ഒഴിഞ്ഞ് മാറുകയാണ് ആൻ്റോ ആൻ്റണി. മാധ്യമങ്ങളുടെ ചോദ്യത്തിനോടൊന്നും പ്രതികരിക്കാനും ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News